ലഹരിക്കെതിരേ നിയമം ശക്തിപ്പെടുത്തണം: മിര്‍വ

ലഹരിക്കെതിരേ നിയമം ശക്തിപ്പെടുത്തണം: മിര്‍വ

കോഴിക്കോട്: ഗാര്‍ഹിക പീഡനങ്ങള്‍ ഉള്‍പ്പെടെ സ്ത്രീ സുരക്ഷക്ക് ഭീഷണിയായ ലഹരിക്കെതിരെ ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തണമെന്ന് കുറ്റിച്ചിറ മിസ്‌കാല്‍ റെസിഡന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ (മിര്‍വ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മിര്‍വ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ലഹരിക്കെതിരേ എക്‌സിബിഷനും ബോധവത്കരണ ശില്‍പശാലയും തെരുവ് നാടകവും ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു. എക്‌സിബിഷന്‍ എക്‌സൈസ് കമ്മിഷണര്‍ ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു. മിര്‍വ റെസിഡന്‍സിലെ വിദ്യാര്‍ത്ഥികള്‍ വരച്ച ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു.
ബോധവത്കരണ ശില്‍പശാല കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ എസ്.ഐ മുഹമ്മദ് സിയാദ്, ബീച്ച് ഹോസ്പിറ്റല്‍ സൈകാട്രി ഡോ. ടോം വര്‍ഗീസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ജലാലുദ്ധീന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മിര്‍വ പ്രസിഡന്റ് പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.വി ശംസുദ്ധീന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ് ശുഹൈബ് നന്ദിയും പറഞ്ഞു. എം. മുഹമ്മദ് ഹാഫിസ്, പി.ടി ഷൗക്കത്ത്, നിസാര്‍ മോലാന്റകം, കെ. ഫ്രെയ്ജര്‍, പി.എം ആദം, പി.ടി അഹമ്മദ് കോയ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *