- വിശദമായ വാദം കേള്‍ക്കണം
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ അസാധാരണ സാഹചര്യമുണ്ടായാല്‍ മാത്രമേ വിചാരണ കോടതി മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കൂ എന്ന് സുപ്രീം കോടതി. കേസിലെ വിചാരണ കേരളത്തില്‍ നിന്നും ബംഗ്ലൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി. രണ്ട് സംസ്ഥാനത്തും രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍ക്കാരുകളാണ് ഭരിക്കുന്നത്. കേസില്‍ രാഷ്ട്രീയമായ വിഷയങ്ങള്‍ കൂടിയുണ്ടെന്നതിനാല്‍ വിശദമായി വാദം കേട്ട ശേഷം മാത്രമേ തീരുമാനം എടുക്കാനാകൂ സുപ്രീം കോടതി അറിയിച്ചു.
അസാധാരണ സാഹചര്യമുണ്ടായാല്‍ മാത്രം വിചാരണ മാറ്റൂവെന്നു കോടതി തീരുമാനത്തില്‍ അത്തരം സാഹചര്യം കേസിലുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മറുപടി നല്‍കി. വിചാരണ കേരളത്തില്‍ നടന്നാല്‍ അത് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. വിചാരണ കോടതിയിലെ നടപടി പുരോഗതി അറിഞ്ഞ ശേഷം വാദം കേള്‍ക്കുന്ന തീയതി അറിയിക്കാമെന്നും കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കണമെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.