പ്രതിഭാ ആദരം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പ്രതിഭാ ആദരം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കൊടിയത്തൂര്‍: സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രതിഭാ ആദരം കേരള വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യു.എസ്.എസ്, എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയവരെയും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്കോടെ എം.ബി.ബി.എസ് അഡ്മിഷന്‍ നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയുമാണ് ആദരിച്ചത്. മുക്കം ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ യു.എസ്.എസിന് അര്‍ഹത നേടിയത് എസ്.കെ.എ.യു.പി സ്‌കൂളിലാണ്. പി.ടി.എ പ്രസിഡന്റ് ഗുലാം ഹുസൈന്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുക്കം മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ ഫസലു റഹ്‌മാന്‍, എ.ഇ.ഒ ഓംകാര നാഥന്‍, സി.ടി.സി അബ്ദുല്ല, റസാഖ് കൊടിയത്തൂര്‍, എ.എം നൗഷാദ്, സി.ടി കുഞ്ഞോയി, രമ്യ ടി ,എ .കെ കദീജ, പി.സി മുജീബ് റഹിമാന്‍, പി.പി മമ്മദ് കുട്ടി, സി.കെ അഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് ഷാഹുല്‍ ഹമീദ്, ടി.സി ഉമ്മര്‍കോയ, പി.ടി അബ്ദുസലീം, ഹസീന, ശ്രീജിത്ത്, ടി.കെ അബ്ദുസ്സമദ്, പി.കെ ഫിറോസ്, മജീദ് പൂത്തൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *