ഇന്ത്യയുടെ പാലുത്പാദന മേഖലയിലും  കർഷക ക്ഷേമ പ്രവർത്തനങ്ങളിലും മിൽമയുടെ  പ്രവർത്തനം പ്രശംസനീയം മന്ത്രി ബാലഗോപാൽ

ഇന്ത്യയുടെ പാലുത്പാദന മേഖലയിലും കർഷക ക്ഷേമ പ്രവർത്തനങ്ങളിലും മിൽമയുടെ പ്രവർത്തനം പ്രശംസനീയം മന്ത്രി ബാലഗോപാൽ

കോഴിക്കോട്:ഇന്ത്യയുടെ പാലുത്പാദന മേഖലയിലും കർഷക ക്ഷേമ പ്രവർത്തനങ്ങളിലും മിൽമ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ.ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ക്ഷീരദിനാചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കർഷകരെ സംരക്ഷിക്കുന്ന ശക്തമായ ഒരു സഹകരണ പ്രസ്ഥാനം പാലുത്പാദന മേഖലയിൽ ഉള്ളതാണ് കേരളത്തിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻഡുകളുമായി കിടപിടിക്കുന്ന രീതിയിലേക്ക് പാലുത്പന്നങ്ങൾ മാറുകയാണെന്നും മന്ത്രി പറഞ്ഞു.
വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. ക്ഷീര ഗ്രാമം പദ്ധതി കേരളത്തിൽ വിപുലമായി നടപ്പിലാക്കും. കേരളത്തിൽ പുൽക്കൃഷിക്ക് പ്രാധാന്യം നൽകുമെന്നും ചോളം കൃഷി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉയർന്ന ഗുണനിലവാരമുള്ള കാലിത്തീറ്റ കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ക്ഷീര കർഷകർക്ക് ന്യായവില ലഭിക്കുന്നില്ലെന്ന വിഷയം അന്വേഷിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാലുത്പാദന രംഗത്ത് ആഗോളതലത്തിൽ ഇന്ത്യ മുൻപന്തിയിലാണ്. ക്ഷീര കർഷക ക്ഷേമത്തിനായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ക്ഷീര കർഷക ക്ഷേമത്തിനായി പ്രവർത്തിച്ച ഡോ വർഗ്ഗീസ് കുര്യനെ മന്ത്രി സ്മരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *