പഴശ്ശിരാജയെ കുറിച്ച് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം: വത്സന്‍ തില്ലങ്കേരി

പഴശ്ശിരാജയെ കുറിച്ച് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം: വത്സന്‍ തില്ലങ്കേരി

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ പഴശ്ശിരാജയെ സ്മരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. പഴശ്ശിരാജ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഴശ്ശിരാജയുടെ 217ാംം ചരമ വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളില്‍ പഴശ്ശിരാജയെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ആര്‍തര്‍ വെല്ലസ്ലിയെപോലും മുട്ടുകുത്തിച്ച യഥാര്‍ത്ഥ സ്വാതന്ത്ര്യസമര സേനാനിയായ പഴശ്ശിയെക്കുറിച്ച് പുതിയ തലമുറയ്ക്ക് പഠിക്കാന്‍ പാഠ്യ പദ്ധതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണം. ഇതിന് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോക്ടര്‍ പി.പി പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ രവിവര്‍മ്മ രാജ, ഡോക്ടര്‍ പീയൂഷ് എം. നമ്പൂതിരിപ്പാട്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി.റനീഷ്, എസ്.പി കുഞ്ഞമ്മദ് , ആര്‍.ജയന്തകുമാര്‍ , സി.പി ഹമീദ് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേര് പഴശ്ശിയുടെ നാമകരണം ചെയ്യണമെന്നും കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഉചിതമായ സ്മാരകം പണിയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരണമെന്നും ആവശ്യപ്പെട്ട് ട്രസ്റ്റ് പ്രമേയം അവതരിപ്പിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എം.കെ രവിവര്‍മ്മ രാജ സ്വാഗതവും ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *