കേരളത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മയക്കുമരുന്നിന്റെ ഹബ്ബാക്കി മാറ്റി: രാജ്മോഹന്‍ ഉണ്ണിത്താന്‍

കേരളത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മയക്കുമരുന്നിന്റെ ഹബ്ബാക്കി മാറ്റി: രാജ്മോഹന്‍ ഉണ്ണിത്താന്‍

തലശ്ശേരി: കേരളത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മയക്കുമരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. തലശ്ശേരിയിയലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടത്തിയ ജനകീയ കൂട്ടായ്മ ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെ കുറ്റംമൂലമാണ് കര മാര്‍ഗവും വ്യോമമാര്‍ഗവും കടല്‍ മാര്‍ഗവും ഇവിടെ മയക്കുമരുന്ന് എത്തുന്നത്. എല്ലാം സര്‍ക്കാര്‍ അറിഞ്ഞ് തന്നെയാണ് ഇവിടെയെത്തുന്നത്. കാരണം ഇതിന് പിന്നില്‍ മാര്‍ക്സ്സിറ്റ് പാര്‍ട്ടിയാണ്. അവര്‍ അവിഹിത മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുകയാണ്. എസ്.എഫ്.ഐക്കാരനും ഡി.വൈ.എഫ്.ഐക്കാരനും മദ്യത്തിനും മയക്കു മരുന്നിനുമെതിരേ ചങ്ങലക്കെട്ടുമ്പോഴും മയക്കുമരുന്ന് ലോബിക്ക് പിന്നിലെ കറുത്ത കൈകള്‍ ആരുടേതെന്ന് പൊതുജനത്തിന് നന്നായറിയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

മദ്യലഭ്യത കുറക്കുമെന്ന് പറഞ്ഞ് വോട്ട് തട്ടിയവര്‍ ഇപ്പോള്‍ ഇവിടെ പുതുതായി നിരവധി ബിവറേജ് ഔട്ട്ലെറ്റുകളും ഡിസ്റ്റിലറികളും സ്ഥാപിക്കുകയാണ്. ദൈവത്തിന്‍െ സ്വന്തം നാടായ കേരളത്തെ ഈ നിലയിലാക്കിയതില്‍ നിന്ന് പിണറായി വിജയനോ ഗോവിന്ദന്‍ മാസ്റ്റര്‍ക്കോ മാറി നില്‍ക്കാനാവില്ല. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടി ഒരു മാസത്തെ പ്രചരണം നടത്തിയിട്ടും ഇവിടെ ഒരു പ്രയോജനവുമുണ്ടായില്ല. കേവലം ഒരു മാസത്തെ പ്രചരണം കൊണ്ട് ലഹരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഒരു ഇരട്ട ചങ്കന്‍ വിചാരിച്ചാലും നടക്കില്ല. തലശ്ശേരിയിലെ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി പാറായി ബാബു സി.പി.എം വളര്‍ത്തിയ ക്രമിനലാണ് . ജനകീയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. നിങ്ങള്‍ ഏത് കൊല നടത്തിയാലും അതില്‍ ഞങ്ങള്‍ക്ക്പങ്കില്ലെന്ന് സി.പി.എം വിളിച്ചു പറയുമെങ്കിലും ഏതെങ്കിലും കൊലപാതകിയെ പുറത്താക്കിയ ചരിത്രമുണ്ടോയെന്നും ഉണ്ണിത്താന്‍ ചോദിച്ചു.

കേരളത്തിന്റെ നികുതിപ്പണം കൊണ്ട് ക്രിമിനലുകളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കൊലപാതകികള്‍ ജയിലില്‍ പോയാല്‍ അവരുടെ വീട്ടിലെ കാര്യം നോക്കാന്‍ പാര്‍ട്ടി നേതാക്കളുണ്ട്. തലശ്ശേരിയില്‍ നടന്ന ഇരട്ട കൊലപാതകം കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒരു കൊലപാതകമാണ്. ഇവിടുത്തെ ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ചാല്‍ ഇതിന് പിന്നിലെ ഗുഢാലോചനയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്താന്‍ സാധിക്കില്ല. അതിനാല്‍ ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കൂടി വെളച്ചത്ത് കൊണ്ട് വരണണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു വി.എ.നാരായണന്‍ ,സജീവ് മാറോളി ,ചന്ദ്രന്‍ തില്ലങ്കേരി സംസാരിച്ചു. റിജില്‍ മാക്കുറ്റി, കെ.പി സാജു, വി.വി.പുരുഷോത്തമന്‍, സുരേഷ് ബാബു എളയാവൂര്‍, വി.രാധാകൃഷ്ണന്‍, രജനി രമാന ന്ദ്, പി.സി രാമകൃഷ്ണന്‍ , വി.ജി. തങ്കച്ചന്‍ , ഹരിദാസ് മൊകേരി, വി.എന്‍.ജയരാജ്, എം.പി അസ്സൈനാര്‍, സന്തോഷ് കണ്ണമ്പള്ളി, കണ്ടോത്ത് ഗോപി സംബന്ധിച്ചു. എം.പി.അരവിന്ദാക്ഷന്‍
സ്വാഗതവും, വി.സി.പ്രസാദ് നന്ദിയും പറഞ്ഞു

 

Share

Leave a Reply

Your email address will not be published. Required fields are marked *