തിരുവനന്തപുരം: കൊല്ലം യേരൂരിലെ മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയുടെ മീറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പ്ലാന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാംസ സംസ്ക്കരണവും മൂല്യവര്‍ദ്ധിത മാംസ നിര്‍മ്മാണ ടെക്നോളജിയും എന്ന വിഷയത്തിലാണ് സെമിനാര്‍. ഡിസംബര്‍ മൂന്നിന് നടക്കുന്ന സെമിനാറില്‍ സംരംഭകര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്കും പങ്കെടുക്കാം. സെമിനാറിനോടനുബന്ധിച്ച് sustainable meat production, advancements in processing of muscle foods, recent developments in meat packaging and storage, novel value added meat products എന്നീ വിഷയങ്ങളില്‍ വാചാ ആയോ പോസ്റ്റര്‍ ആയോ 350 വാക്കില്‍ കുറയാതെ പ്രസന്റേഷന് പേപ്പറും സെമിനാറിനോടനുബന്ധിച്ച് അവതരിപ്പിക്കാം. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 29ന് മുമ്പ് ഗൂഗിള്‍ ഫോം രജിസ്ട്രേഷന് നടത്തേണ്ടതാണ്. https://forms.gle/8wncehTeGHAiYJT49. പ്രസന്റേഷന് പേപ്പര്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 29 ന് മുമ്പ് ലിങ്കില്‍ കയറി പേപ്പര്‍ സമര്‍പ്പിക്കേണ്ടതാണ്. https://forms.gle/WEXz5GmJRxkAGRNGA. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.