രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ഇടതു മുന്നണി ആഹ്വാനം ചെയ്ത രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഏഴ് ഉദ്യോഗസ്ഥര്‍ക്കാണ് ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ സഹിതം ബി.ജെ.പിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പി.ഹണി ഉള്‍പ്പെടെ ഏഴ് ജീവനക്കാര്‍ക്കെതിരേയാണ് ബി.ജെ.പി പരാതി നല്‍കിയത്. ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടോ?, എങ്കില്‍ എന്തു നടപടി സ്വീകരിച്ചു തുടങ്ങിയുള്ള വിശദാംശങ്ങള്‍ അറിയിക്കാനാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നവംബര്‍ 15 ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. ഡി.എം.കെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കള്‍ അണിനിരന്ന മാര്‍ച്ചില്‍ പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനില്‍ ഉണ്ടായിരുന്നില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *