മയ്യഴി മേഖല തല സ്‌കൂള്‍ ശാസ്ത്ര മേള സമാപിച്ചു

മയ്യഴി മേഖല തല സ്‌കൂള്‍ ശാസ്ത്ര മേള സമാപിച്ചു

മാഹി: കഴിഞ്ഞ രണ്ട് ദിവസമായി പള്ളൂര്‍ വി.എന്‍ പുരുഷോത്തമന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന മയ്യഴി മേഖലാ തല സ്‌കൂള്‍ ശാസ്ത്രമേള സമാപിച്ചു. സമാപന സമ്മേളനം മയ്യഴി എം.എല്‍.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
റീജ്യനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീന ആധ്യക്ഷം വഹിച്ചു. മയ്യഴി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി, വി.എന്‍ പുരുഷോത്തമന്‍ ഗവ. ഹയര്‍ സെക്കണ്ടറി വൈസ് പ്രിന്‍സിപ്പല്‍ ഷീബ, സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് പ്രദീപന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൃഷ്ണ വേണി എന്നിവര്‍ സംസാരിച്ചു. ശാസ്ത്രമേളയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ എം.എല്‍.എ രമേഷ് പറമ്പത്ത് വിതരണം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *