മാഹി: ചാലക്കര രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളജ് & ഹോസ്പിറ്റലിന്റെ ഗ്രാജുവേഷന്‍ ദിനാചരണവും ഹോസ്റ്റല്‍ – ഹോസ്പിറ്റല്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നവംബര്‍ 28ന് വൈകീട്ട് മൂന്ന് മണിക്ക് മഞ്ചക്കല്‍ കക്കാട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി എന്‍.രംഗസ്വാമി നിര്‍വഹിക്കും. 100 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. 110 വിദ്യാര്‍ത്ഥികളാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുക.
രമേശ് പറമ്പത്ത് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ഹെല്‍ത്ത് സെക്രട്ടറി യു. ഉദയകുമാര്‍, ഹെല്‍ത്ത് ഡയറക്ടര്‍മാരായ ഡോ: ശ്രീരാമലു, ഡോ: ആര്‍. ശ്രീധരന്‍, റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്രാജ് മീണ സംബന്ധിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ ഡോ: കുബേര്‍ സംഘ്, ഡോ: ശിവരാമകൃഷ്ണ, ഡോ: സയ്യിദ് ജലാലുദ്ദീന്‍, ഡോ: വേദവ്യാസ്, ഡോ: ഷൈന്‍ എസ്.നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.