കണ്ണൂര്‍ എക്‌സ് പാറ്റ്സ് അസോസിയേഷന്‍ സ്റ്റാര്‍ സിംഗര്‍ കോംപറ്റീഷനും കോലത്തുനാട് മഹോത്സവും വെള്ളിയാഴ്ച

കണ്ണൂര്‍ എക്‌സ് പാറ്റ്സ് അസോസിയേഷന്‍ സ്റ്റാര്‍ സിംഗര്‍ കോംപറ്റീഷനും കോലത്തുനാട് മഹോത്സവും വെള്ളിയാഴ്ച

കുവൈത്ത്‌സിറ്റി: കണ്ണൂര്‍ എക്‌സ് പാറ്റ്സ് അസോസിയേഷന്‍ (കെ.ഇ.എ) കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘കോലത്തുനാട് മഹോത്സവം’ വെള്ളിയാഴ്ച നടക്കും. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘കോലത്തുനാട് മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കി വരുന്ന സ്റ്റാര്‍ സിംഗര്‍ കോംപറ്റീഷന്റെ ഫൈനല്‍ ഉച്ചയ്ക്ക് രണ്ടു മണി മുതലാരംഭിക്കും. പ്രശസ്ത സംഗീത സംവിധായകന്‍ കാവാലം ശ്രീകുമാര്‍, ചലച്ചിത്ര താരം ശ്രീധന്യ, ഗായകരായ ഭാഗ്യരാജ്, അനാമിക എന്നിവരുടെ സാന്നിധ്യത്തിലാണ് ഫൈനല്‍ മത്സരം സംഘടിപ്പിക്കുന്നത്.
കണ്ണൂര്‍ എക്സ് പാറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റ് ആഭിമുഖ്യത്തില്‍ നടത്തുന്നു. സ്റ്റാര്‍ സിംഗര്‍ കോംപറ്റീഷന്റെ മൂന്നാമത്തെ എഡിഷനാണിത്. വൈകുന്നേരം അഞ്ചരയ്ക്ക് നടക്കുന്ന പൊതുസമ്മേളനം കുവൈറ്റിലെ ഭൂട്ടാന്‍ അംബാസിഡര്‍ ചിറ്റം ടെന്‍സിണ്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റോയ് ആന്‍ഡ്രൂസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഷെറിന്‍ മാത്യു, ജനറല്‍ സെക്രട്ടറി ദീപു അറക്കല്‍, വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, ട്രഷറര്‍ ഹരീന്ദ്രന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിക്കും. പൊതുസമ്മേളനത്തിന് ശേഷം സാംസ്‌കാരിക പരിപാടികളും ഗാനമേള തുടര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *