പദ്ധതി നിർവ്വഹണം: ബ്ലോക്ക്തല അവലോകന യോഗം ചേർന്നു

കോഴിക്കോട്: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 2022-23 ലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളുടെയും അവലോകന യോഗമാണ് ചേർന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തിട്ടുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. നിലവിലെ പദ്ധതി നിർവ്വഹണം, വരും വർഷത്തേക്കുള്ള പദ്ധതി ആസൂത്രണ പ്രക്രിയ എന്നിവയെ കുറിച്ച് യോഗം ചർച്ച ചെയ്തു.
ബാലുശ്ശേരി, കോട്ടൂർ, കൂരാച്ചുണ്ട്, നടുവണ്ണൂർ, ഉണ്ണികുളം, പനങ്ങാട്, ഉള്ളിയേരി ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി പുരോഗതികൾ വിലയിരുത്തി. പഞ്ചായത്തുകളിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനമാണ് നടന്നത്.
പദ്ധതി നിർവ്വഹണത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്തു. 2023-24 ലെ വാർഷിക പദ്ധതിയുടെ രൂപീകരണ പ്രക്രിയകൾ ത്വരിതപ്പെടുത്താനുള്ള നിർദേശങ്ങളും നൽകി. ആസൂത്രണ സമിതി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് തലത്തിൽ അവലോകന യോഗം ചേർന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, ജില്ലാ പഞ്ചായത്ത് അംഗം സി. എം ബാബു, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ വി.ടി പ്രസാദ്, റിസർച്ച് ഓഫീസർ ഹസീജ റെഹ്മാൻ, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ ശ്രീകല എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലെ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോ?ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *