കോഴിക്കോട്: സര്‍വീസില്‍ നിന്ന് വിരമിക്കുകയും പെന്‍ഷന്‍ വാങ്ങുകയും ചെയ്യുന്നവര്‍ക്ക് നിത്യ വേതന കരാറില്‍ സര്‍ക്കാര്‍ ജോലികളില്‍ വീണ്ടും നിയമനം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും പി.എസ്.സി ലിസ്റ്റില്‍ നിന്ന് പുറം തള്ളപ്പെടുന്നവരേയും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 20 വര്‍ഷം പൂര്‍ത്തിയായിട്ടും തൊഴില്‍ ലഭിക്കാത്തവരെയും സര്‍ക്കാര്‍-പൊതു മേഖലാ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി വരുന്ന ഒഴിവുകളില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജന്‍ അഭിയാന്‍ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ സത്യഗ്രഹം നടത്തി. സത്യഗ്രഹം സാമൂഹിക പ്രവര്‍ത്തകനും കേരള സംസ്ഥാന വികലാംഗ സംയുക്ത സമരസമിതി സംസ്ഥാന പ്രസിഡന്റുമായ ബാലന്‍ കാട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര-സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ക്കും പരാതികള്‍ അയച്ചിട്ടുണ്ടെന്നും ഭരണ വിഭാഗങ്ങളില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുന്നില്ലെങ്കില്‍ അടുത്ത ജനുവരിയില്‍ ഭരണ സിരാ കേന്ദ്രങ്ങളില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് ബാലന്‍ കാട്ടുങ്കല്‍ പറഞ്ഞു. ജന്‍ അഭിയാന്‍ കേന്ദ്ര സംസ്ഥാന പ്രസിഡന്റ് രാംദാസ് വേങ്ങേരി മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫൈസല്‍ പള്ളിക്കണ്ടി, ഷൈനു അയനിക്കാട്, സൈനുദ്ദീന്‍ മടവൂര്‍, സതീഷ് ബാബു പുറമേരി എന്നിവര്‍ പ്രസംഗിച്ചു. ടി.രജനി ടീച്ചര്‍ നന്ദി പറഞ്ഞു.