‘അമൃതാക്ഷരങ്ങള്‍’ പുസ്‌തക പ്രകാശനം 25ന്

‘അമൃതാക്ഷരങ്ങള്‍’ പുസ്‌തക പ്രകാശനം 25ന്

കണ്ണൂര്‍: പി.പത്മാവതിയുടെ കവിതാസാഹാരമായ അമൃതാക്ഷരങ്ങള്‍ കേരള ഗാന്ധി സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 25ന് വെള്ളി വൈകീട്ട് 3.30ന് എസ്.എന്‍.ഡി.പി ഹാളില്‍ (യോഗശാല റോഡ്) വച്ച് നടക്കും. കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍, കവയിത്രി ട്രീസ അനിലിന് നല്‍കി പ്രകാശനം ചെയ്യും. കേരള ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് അക്ഷരഗുരു കവിയൂര്‍ അധ്യക്ഷത വഹിക്കും. കവയിത്രി രതി കണിയാരത്ത് പുസ്തക പരിചയവും സംഗീതജ്ഞ ആര്‍.എല്‍.വി ധനലേഖ ഉപഹാരസമര്‍പ്പണവും
നടത്തും. ആര്‍ട്ടിസ്റ്റ് ശശികല, കവി വിശ്വനാഥന്‍ വടേശ്വരം, കവയിത്രി കെ. ഉമാവതി കാഞ്ഞിരോട് ആശംസകള്‍ നേരും. ഗ്രന്ഥകര്‍ത്താവ് പി.പത്മാവതി മറുമൊഴി നടത്തും. സദ്ഭാവന ബുക്ക്‌സ് കോഴിക്കോട് എഡിറ്റര്‍ സുനില്‍ മടപ്പള്ളി സ്വാഗതവും കേരളഗാന്ധി സാഹിത്യവേദി സെക്രട്ടറി സൗമി മട്ടന്നൂര്‍ നന്ദിയും പറയും. സദ്ഭാവന ബുക്ക്‌സ് കോഴിക്കോടാണ് പ്രസാധകര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *