തൃശൂര്‍: ബ്രദര്‍ ളൂയിസ് മഞ്ഞളി 11ാം ചരമവാര്‍ഷികാചരണവും അവാര്‍ഡ് സമര്‍പ്പണവും 26ന് രാവിലെ 8.30ന് വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും. വെരി റവ. ബ്രദര്‍ ബാസ്റ്റിന്‍ കരുവേലില്‍ ഉദ്ഘാടനം ചെയ്യും. വെണ്ടോര്‍ പള്ളി വികാരി റവ.ഫാ. ജോസ് പുന്നോലി പറമ്പില്‍ അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി കൃഷ്ണന്‍നായര്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. റവ.ഫാ. ജെയ്ക്കബ് നാലുപാറയില്‍ (സ്ഥാപക എഡിറ്റര്‍, കാരുണികന്‍ സ്മാര്‍ട്ട് ഫാമിലി), എ. മുഹമ്മദ് ( എഡിറ്റര്‍, സ്വതന്ത്ര മണ്ഡപം ദിനപത്രം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. കെ.ഡബ്ല്യു.ജെ.യു സംസ്ഥാന പ്രസിഡന്റ് എം.വി വിനീത പ്രശസ്തിപത്രം സമര്‍പ്പിക്കും. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ പൊന്നാടയണിയിക്കും. ഡോ. ജോര്‍ജ് മേനാച്ചേരി, ഡോ. ദേവസി പന്തല്ലൂക്കാരന്‍, ഡേവിഡ് കണ്ണനായ്ക്കല്‍, പ്രൊഫ. വി.ജി തമ്പി അനുസ്മരണ പ്രഭാഷണം നടത്തും. ടോം ജോസ് അങ്കമാലി, അഡ്വ. എ.ഡി ബെന്നി അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. ജോയ്‌പോള്‍.കെ പ്രശസ്തി പാരായണം നിര്‍വഹിക്കും. ജോസി ജോണി, ഡേവിസ് കൊച്ചുവീട്ടില്‍, ഡേവിസ് കണ്ണമ്പുഴ, ജോസഫ് വട്ടോലി, ജോയ് ചിറമ്മല്‍, ആന്റണി കണ്ണമ്പുഴ, ജോസഫ് കാരക്കട, എം.ഡി റാഫി, എം.കെ റപ്പായി മാസ്റ്റര്‍, അഡ്വ. ജോസഫ് ടാജറ്റ്, എക്‌സ് എം.എല്‍.എ എം.കെ പോള്‍സണ്‍, ഫാ. മാത്യു തുണ്ടത്തില്‍, ജോസ് മഞ്ഞളി, പ്രൊഫ. ലി.എ വര്‍ഗീസ്, കെ.പി ആന്റണി, രാജന്‍ എലവത്തൂര്‍, പി.എം.എം ഷെരീഫ്, റീത്തപോള്‍ എന്നിവര്‍ സംസാരിക്കും. അവാര്‍ഡ് ജേതാക്കള്‍ പ്രതിസ്പന്ദം നടത്തും. ചെയര്‍മാന്‍ ബേബി മുക്കന്‍ സ്വാഗതവും, ഷാജു മഞ്ഞളി നന്ദിയും പറയും.