കോഴിക്കോട്: ലെന്‍സ്ഫെഡ് എന്‍ജിനിയേഴ്സ് ആന്റ് സൂപ്പര്‍ വൈസേര്സ് ഫെഡറേഷന് ( ലെന്‍സ് ഫെഡ്) 13ാമത് ജില്ലാവാര്‍ഷിക കണ്വെന്ഷന് 24ന് വ്യാഴം രാവിലെ ഒമ്പത് മണിക്ക് വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ് വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 250 പ്രതിനിധികള്‍ പങ്കെടുക്കും. നിര്‍മാണ സാമഗ്രികളുടെ വന്‍ വിലവര്‍ധനവടക്കമുള്ള വിഷയങ്ങള്‍ കണ്വെന്ഷന് ചര്‍ച്ച ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ജെ ജൂഡ്സണ് അധ്യക്ഷത വഹിക്കും. സെക്രട്ടറി അജിത്കുമാര്‍.എന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജോയന്റ് സെക്രട്ടറി സി.എച്ച് ഹാരിസ്, ജില്ലാസെക്രട്ടറി അജിത്കുമാര്‍.എന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി. മനോജ്, ട്രഷറര്‍ വി.കെ പ്രസാദ്, സംസ്ഥാന ബില്‍ഡിങ് റൂള്‍ കമ്മിറ്റി ചെയര്മാന് കെ. സലീം എന്നിവര്‍ പങ്കെടുത്തു.