ഗ്രൂപ്പുണ്ടാക്കാനും വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ല: ശശി തരൂര്‍

ഗ്രൂപ്പുണ്ടാക്കാനും വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ല: ശശി തരൂര്‍

മലപ്പുറം: നിരവധി ഗ്രൂപ്പുകളുള്ള കോണ്‍ഗ്രസ്സില്‍ ഇനിയൊരു ഗ്രൂപ്പുണ്ടാക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്ന് ശശി തരൂര്‍ എം.പി. അതിന് താല്‍പര്യവുമില്ല. എ, ഐ ഗ്രൂപ്പുകളുള്ള കോണ്‍ഗ്രസ്സില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത് യു ആണ്. യു എന്നത് യുണൈറ്റഡ് കോണ്‍ഗ്രസ് ആണ്. പാര്‍ട്ടിയെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് താന്‍ ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും തരൂര്‍ പറഞ്ഞു.

തന്റെ പാണക്കാട്ടെ സന്ദര്‍ശനത്തില്‍ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട്. പൊതു രാഷ്ട്രീയ കാര്യങ്ങള്‍ ലീഗുമായി ചര്‍ച്ച ചെയ്തു. എന്നാല്‍, കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ആയില്ലെന്നും തരൂര്‍ പറഞ്ഞു. പാണക്കാട് സന്ദര്‍ശനത്തിന് ശേഷം തരൂര്‍ മലപ്പുറം ഡി.സി.സിയിലും എത്തും.പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വിദ്യാര്‍ഥികളോട് സംവദിച്ച ശേഷം തരൂര്‍ കോഴിക്കോട്ടേക്ക് മടങ്ങും.

Share

Leave a Reply

Your email address will not be published. Required fields are marked *