കോഴിക്കോട്: ജില്ലാതല ബാങ്കിങ് അവലോകന സമിതിയോഗം കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. 2022-23 വര്‍ഷത്തെ ജില്ലാ ക്രെഡിറ്റ് പ്ലാന്‍ അദ്ദേഹം പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഢി ഐ.എ.എസ് അധ്യക്ഷത വഹിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 46,163 കോടി രൂപ വായ്പ നല്‍കി ബാങ്കുകള്‍. 56,805 കോടി രൂപയാണ് നിക്ഷേപം. വായ്പാ നിക്ഷേപ അനുപാതം 81 ശതമാനമാണ്. കാര്‍ഷിക വായ്പായിനത്തില്‍ 4307 കോടി രൂപയും ചെറുകിട ഇടത്തരം വ്യവസായ കച്ചവട വിഭാഗത്തില്‍ 1588 കോടി രൂപയും വായ്പ നല്‍കി. മുന്‍ഗണനാ വിഭാഗത്തില്‍ രണ്ടാംപാദം അവസാനിക്കുമ്പോള്‍ 6224 കോടി രൂപയും നല്‍കിയിട്ടുണ്ട്. കനറാബാങ്കിന്റെ റീജിയണല്‍ ഹെഡ് ടോംസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. റിസര്‍വ്ബാങ്ക് അസിസ്റ്റന്‍ഡ് മാനേജര്‍ പ്രദീപ് കൃഷ്ണന്‍ മാധവ്, നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ മുരളീധരന്‍ ടി.എം സ്വാഗതവും, ലീഡ് ബാങ്ക് ഓഫിസര്‍ അജയ്‌മേനോന്‍ നന്ദിയും പറഞ്ഞു.