കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആന്റ് എന്‍ജിനിയേഴ്സ് (NCCOEEE) കോഴിക്കോട് ജില്ലാ സമര പ്രഖ്യാപന കണ്വെന്ഷന് നാളെ വൈകീട്ട് മൂന്ന് മണിക്ക് സ്റ്റേഡിയം ജംഗ്ഷനില്‍ നടക്കും. എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാകണ്‍വീനര്‍ പി.കെ പ്രമോദും ചെയര്മാന് കെ. രതീഷ്കുമാറും സംസ്ഥാന കമ്മിറ്റിയംഗം ഇ. മനോജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എ.ഐ.ടി.യുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷന് അധ്യക്ഷത വഹിക്കും. ഐ.എന്‍.ടി.യുസി അഖിലേന്ത്യാ സെക്രട്ടറി ഡോ.എം.പി പത്മനാഭന് മുഖ്യപ്രഭാഷണം നടത്തും.