എക്‌സിബിഷനും ഫുഡ് ഫെസ്റ്റിനും സമാപനമായി

എക്‌സിബിഷനും ഫുഡ് ഫെസ്റ്റിനും സമാപനമായി

കോഴിക്കോട്: കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബും ലിമിറ്റ്‌ലെസും സംയുക്തമായി എ.ജി.പി ഗാര്‍ഡനില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ എക്‌സിബിഷനും ഫുഡ് ഫെസ്റ്റിനും സമാപനമായി. സമാപന സമ്മേളനം കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷാദ്രിവാസന്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് മുഖ്യാതിഥിയായി. പ്രശസ്ത പിന്നണി ഗായിക ശ്രേയ ജയദീപ്, സുമിക്‌സ് കിഡ് വെയര്‍ എം.ഡി കെ.പി ബീന, ആര്‍.ജി ഗ്രൂപ്പ് ഡയറക്ടര്‍ അംബിക രമേശ്, ഭീമ ജ്വല്ലേഴ്‌സ് ഡയറക്ടര്‍ ശ്വേതാ ബട്ട്, ലിമിറ്റ്‌ലെസ്സ് സി.ഇ.ഒ അശ്വതി പ്രദീപ് ഇവരെ ആദരിച്ചു. ചടങ്ങില്‍ കാലിക്കറ്റ് സൗത്ത് റോട്ടറി പ്രസിഡന്റ് സനന്ദ് രത്നം അധ്യക്ഷനായി. റോട്ടറി ഭാരവാഹികളായ ടി.കെ രാധാകൃഷ്ണന്‍, അരവിന്ദാക്ഷന്‍, പ്രതീഷ് മേനോന്‍, അഡ്വക്കേറ്റ് രജീഷ് ചന്ദ്രന്‍, പ്രത്യുഷ്, വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *