സംരംഭക വർഷം പദ്ധതി കോനൂർ വുഡ് ക്രാഫ്റ്റ് പ്രവർത്തനമാരംഭിച്ചു

സംരംഭക വർഷം പദ്ധതി കോനൂർ വുഡ് ക്രാഫ്റ്റ് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്:പാറക്കടവിൽ കോനൂർ വുഡ് ക്രാഫ്റ്റ് പ്രവർത്തനമാരംഭിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായാണ് വുഡ് ക്രാഫ്റ്റ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.
മരവുമായി ബന്ധപ്പെട്ട സേവനങ്ങളാണ് കോനൂർ വുഡ് ക്രാഫ്റ്റിലൂടെ ലഭ്യമാവുക. തടിക്കഷ്ണങ്ങൾ ഫർണിച്ചറുകളുടെ രൂപത്തിലേക്ക് കടഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. മരം പ്ലെയിനിംഗ്, മരം കടയൽ, ജിപ്‌സോ കട്ടിംഗ്, എല്ലാവിധ മോഡേൺ വർക്കുകളും ഇവിടെ ചെയ്തു നൽകും.
ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയിലൂടെ 96 സംരംഭങ്ങളാണ് ചങ്ങരോത്ത് പഞ്ചായത്തിൽ ആരംഭിച്ചത്. 147 പുരുഷന്മാരും 35 സ്ത്രീകളും ഉൾപ്പെടെ 182 പേർക്ക് ജോലി ലഭ്യമാക്കാൻ ഇതുവഴി കഴിഞ്ഞു.
ചടങ്ങിൽ പഞ്ചായത്തംഗം അബ്ദുള്ള സൽമാൻ മാസ്റ്റർ, ചന്ദ്രൻ അപ്പാറ്റ എന്നിവർ സംസാരിച്ചു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *