ഇ.വി പദ്മനാഭന്‍ മാസ്റ്ററുടെ ചരമ വാര്‍ഷിക ദിനാചരണം നടത്തി

ഇ.വി പദ്മനാഭന്‍ മാസ്റ്ററുടെ ചരമ വാര്‍ഷിക ദിനാചരണം നടത്തി

മാഹി: പ്രമുഖ ഗാന്ധിയാനും, ഗാന്ധി മന്ദിരം ജവഹര്‍ യൂത്ത് സെന്റര്‍ സ്ഥാപകരില്‍ പ്രമുഖനും സി.എസ്.ഒ സ്ഥാപക നേതാവുമായ ഇ.വി പദ്മനാഭന്‍ മാസ്റ്റരുടെ 12ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. ആദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്തിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. പ്രസിഡന്റ് കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. പൊത്തങ്ങാട് രാഘവന്‍, വി. കെ ചന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, കെ. എം പവിത്രന്‍, കെ. സുരേഷ്, കെ. ഹരീന്ദ്രന്‍, കെ. രവീന്ദ്രന്‍, എന്‍. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *