സ്വാതന്ത്ര്യ സമര സേനാനി പി. വാസുവിന്റെ ജന്മശതാബ്ദി ആഘോഷിക്കും

സ്വാതന്ത്ര്യ സമര സേനാനി പി. വാസുവിന്റെ ജന്മശതാബ്ദി ആഘോഷിക്കും

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പി. വാസുവിന്റെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സുഹൃത്ത് സംഘം തീരുമാനിച്ചു. യോഗത്തില്‍ ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ജഗത്മയന്‍ ചന്ദ്രപുരി, ഇയ്യച്ചേരി പത്മിനി ടീച്ചര്‍, യു. രാമചന്ദ്രന്‍, ഇളമന ഹരിദാസ്, ആര്‍ ജയന്ത്കുമാര്‍, കെ. ജയകൃഷ്ണന്‍, നൗഷാദ് കെ.ടി, കെ.എം സുരേഷ്ബാബു, പ്രസാദ്.സി, പി.കെ ജയചന്ദ്രന്‍, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ സംസാരിച്ചു. ഇ.കെ ശ്രീനിവാസന്‍ സ്വാഗതവും ശിവാനന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം.കെ പ്രേംനാഥ് (ചെയര്‍മാന്‍), ടി.ബാലകൃഷ്ണന്‍
(ജനറല്‍ കണ്‍വീനര്‍), ആര്‍. ജയന്ത്കുമാര്‍ (ട്രഷറര്‍), ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ( വൈസ് ചെയര്‍മാന്‍), ഇ.കെ ശ്രീനിവാസന്‍, ശിവനാന്ദന്‍ മാസ്റ്റര്‍ (കണ്‍വീനര്‍മാര്‍).

Share

Leave a Reply

Your email address will not be published. Required fields are marked *