ഫുട്‌ബോള്‍ ആരവത്തില്‍ കെന്‍സ കിക്കോഫ്; കൂട്ടായ്മകള്‍ ശക്തിപ്പെടുത്താന്‍ ഫുട്‌ബോള്‍ ലഹരി ഉപകരിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍

ഫുട്‌ബോള്‍ ആരവത്തില്‍ കെന്‍സ കിക്കോഫ്; കൂട്ടായ്മകള്‍ ശക്തിപ്പെടുത്താന്‍ ഫുട്‌ബോള്‍ ലഹരി ഉപകരിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍

കോഴിക്കോട്: ലോകം ഫുട്‌ബോള്‍ ലഹരിയില്‍ നിറയുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെ നാട്ടില്‍ കിക്കോഫ് ആരവങ്ങളാണ് എവിടെയും. കെന്‍സ ടി.എം.ടി ബീച്ചില്‍ സംഘടിപ്പിച്ച പ്രീ വേള്‍ഡ് കപ്പ് ഫണ്ണില്‍ നിരവധി പേര്‍ പങ്കാളികളായി. ചടങ്ങ് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. നാട്ടിലെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്താന്‍ ഫുട്‌ബോള്‍ ലഹരി ഊര്‍ജ്ജമാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാര രംഗത്ത് മുന്നേറുന്നതിനൊപ്പം കെന്‍സ എന്നും ജീവകാരുണ്യ മേഖലയിലും സജീവമാണെന്നും ഡെപ്യൂട്ടി മേയര്‍ കൂട്ടിച്ചേര്‍ത്തു. കെന്‍സ ഗ്രൂപ്പ് ചെയര്‍മാന്‍ ബാബു പാലക്കണ്ടി അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയരക്ടര്‍ മുജീബ് റഹ്‌മാന്‍ , സി.ഇ.ഒ ആന്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഷഹദ് മൊയ്തീന്‍, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മുഹമ്മദ് അക്തര്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് വയസുകാരി ദുവ മുതല്‍ 74 കാരനായ മുസ്ഥഫ കുഞ്ഞിത്തണ്ണി വരെ കിക്കോഫില്‍ മത്സരിച്ചു. 65കാരനായ വയനാട് സ്വദേശി പി.എച്ച് ജെയിംസ്, വിദ്യാര്‍ഥികളായ ജാസിം അഹമ്മദ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ് ഹോള്‍ഡര്‍ നെഫില്‍ അഷ്‌റഫ് എന്നിവരുടെ ഫ്രീ സ്‌റ്റൈല്‍ ഫുട്‌ബോള്‍ പ്രകടനവും കാണികള്‍ക്ക് ആവേശം പകര്‍ന്നു. ടീം ലീഡര്‍ അനസ് അബ്ദുള്ളയുടെ നേതൃതത്തിലായിരുന്നു കിക്കോഫ് മത്സരം. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *