കേരള ചരിത്ര ക്വിസ് 2022 മെഗാ ഫൈനൽ നാളെ

കോഴിക്കോട്: സംസ്ഥാന പുരാരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന കേരള ചരിത്ര ക്വിസ് 2022ന്റെ മെഗാ ഫൈനൽ നാളെ ഗവ.ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും. ഉച്ചക്ക് 2 മണിക്ക് മൽസര വിജയികൾക്കുള്ള ഉപഹാര സമർപ്പണം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിക്കും. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ എം.കെ.രാഘവൻ, എളമരം കരീം മുഖ്യാതിഥികളാകും.
കൃഷ്ണ കുമാരി, രേഖ.സി, പി.കെ.നാസർ, ഉഷാദേവി ടീച്ചർ, അനിൽ.പി.എം, മനോജ് സി, മധു.എ.കെ, സുജയ.ടി.എം, സുരേഷ്.എം, അബ്ദുൽ സാലു, വിവിധ രാഷ്ട്രീയ നേതാക്കന്മാർ ആശംസകൾ നേരും. സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടർ രജികുമാർ.ജെ സ്വാഗതവും സംസ്ഥാന പുരാവകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *