മാതൃസംഗമം നടത്തി

മാതൃസംഗമം നടത്തി

കൊടിയത്തൂര്‍: സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്‌കൂളില്‍ മാതൃസംഗമം നടന്നു. സംഗമം പി.ടി.എ പ്രസിഡന്റ് ഗുലാം ഹുസൈന്‍ കൊളക്കാടന്‍ ഉദ്ഘാടനം ചെയ്തു. എഫക്റ്റീവ് പാരന്റിങ്, ലഹരി വിമുക്ത കാംപസ് എന്നീ വിഷയങ്ങളില്‍ കൗണ്‍സിലര്‍ അബ്ദുചാലില്‍ ക്ലാസെടുത്തു. എം.പി.ടി.എ പ്രസിഡന്റ് ഹബീബ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ടി കുഞ്ഞോയി, കെ.എം അബ്ദുല്‍ ഹമീദ്, പി.സി മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.കെ കദീജ സ്വാഗതവും ടി.ബേനസീറ നന്ദിയും പറഞ്ഞു.
പരിപാടിക്ക് കെ.എ ആയിഷ, ശബാന ചോല, ഹസീന.വി, ശബാന സി.എ, ഫാബിദ പി.സി എന്നിവര്‍ നേതൃത്വം നല്‍കി. എം.പി.ടി.എ ചെയര്‍പേഴ്‌സണായി രമ്യ.ടിയെയും വൈസ് ചെയര്‍പേഴ്‌സണായി സാജിദ കണക്കഞ്ചേരിയേയും തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *