കോഴിക്കോട്: ദക്ഷിണാഫ്രിക്കയില്‍ മഹാത്മാഗാന്ധി ആവിഷ്കരിച്ച് പ്രാവര്‍ത്തികമാക്കിയ സത്യഗ്രഹ സമരമുറ ലോകത്ത് പീഡന
മനുഭവിക്കുന്ന മനുഷ്യരുടെ എക്കാലത്തേയും മോചനമാര്ഗമാണെന്ന് ഗവ: ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ചരിത്രവിഭാഗം മേധാവി ഡോ: പ്രിയ പിലിക്കോട്. മഹാത്മാഗാന്ധിയുടെ ‘ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹം ‘ എന്ന ഗ്രന്ഥത്തെ കുറിച്ചുള്ള സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഗാന്ധി പീസ് ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് ടി.ബാലകൃഷ്ണന് അധ്യക്ഷനായി. സെക്രട്ടറി യു. രാമചന്ദ്രന്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, പി.ബാവക്കുട്ടി, അഡ്വ.പ്രദീപന് കുതിരോട്, ഇയ്യച്ചേരി പത്മിനി, ഒ.സി മുഹമ്മദ്, കെ. ജയപ്രകാശ്, പ്രമോദ് സമീര്‍, പി.ശിവാനന്ദന്, പി.കെ ശശി, സി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.