ലോക് അദാലത്തിലൂടെ 610 കേസുകള്‍ ഒത്തുതീര്‍പ്പാക്കി; പതിമൂന്നര കോടിയോളം നഷ്ടപരിഹാരത്തിന് ധാരണ

ലോക് അദാലത്തിലൂടെ 610 കേസുകള്‍ ഒത്തുതീര്‍പ്പാക്കി; പതിമൂന്നര കോടിയോളം നഷ്ടപരിഹാരത്തിന് ധാരണ

തലശ്ശേരി: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ നടന്ന ലോക് അദാലത്തില്‍ 610 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കോടതികളില്‍ നിലവിലുള്ളതും അല്ലാത്തതുമായ 708 കേസുകളാണ് പരിഗണിച്ചത്. മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ഇലക്ട്രിസിറ്റി, ബി.എസ്.എന്‍.എല്‍, റവന്യു, ആര്‍.ടി.ഒ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബകോടതി, സിവില്‍ കേസുകള്‍, സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍ എന്നിവയാണ് പരിഗണിച്ചത്. 13,80,36,047 രൂപ നഷ്ടപരിഹാരമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് കൊടുക്കാന്‍ ധാരണയായി.
സ്‌പെഷല്‍ സിറ്റിംഗിലൂടെ മജിസ്‌ട്രേട്ട് കോടതികളില്‍ നിലവിലുള്ള 3084 പെറ്റി കേസുകളില്‍ 2952 തീര്‍പ്പാക്കി. ഇതില്‍ 80,75,720 രൂപ ഈടാക്കി.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുമായ ജി.ഗിരീഷ്, കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ലേബര്‍ കോര്‍ട്ട് ജഡ്ജിയുമായ ആര്‍.എല്‍ ബൈജു, ജില്ലാ ജഡ്ജിമാരായ മൃദുല എ.വി, ഷൈന്‍. കെ, തുഷാര്‍ .എം, സി.ജി ഘോഷ, രുഗ്മ എസ്. രാജ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിന്‍സി ആന്‍ പീറ്റര്‍ ജോസഫ്, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും പോക്‌സോ കോടതി ജഡ്ജിയുമായ മുജീബ് റഹ്‌മാന്‍, അഡീ. സബ് ജഡ്ജി വീണ കെ.ബി, മുനിസിഫ് അഞ്ജലി.പി എന്നിവര്‍ വിവിധ കോടതികളില്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *