കെഎസ്ആർടിസി പണിമുടക്ക് – യാത്രക്കാരൻറെ മരണത്തിൽ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപോർട്ട്

കെഎസ്ആർടിസി പണിമുടക്ക് – യാത്രക്കാരൻറെ മരണത്തിൽ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപോർട്ട്

തിരുവനന്തപുരം: തലസ്ഥാനത്തെ കെഎസ്ആർടിസി മിന്നൽ പണിമുടക്കിലും യാത്രക്കാരൻറെ മരണത്തിലും പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലിസ് കമ്മീഷണറുടെ റിപ്പോർട്ട്. ക്രമസമധാന പ്രശ്നവും ഗതാഗത തടസവും ഉണ്ടായപ്പോഴാണ് പോലിസ് ഇടപെട്ടത്. കെഎസ്ആർടിസി ജീവനക്കാർ പോലിസുകാരെ മർദിച്ചുതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും സിറ്റി പോലിസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സമരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച കാച്ചാണി സ്വദേശി സുരേന്ദ്രനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയില്ലെന്നും കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. കൺട്രോൾ റൂമിൽ വിവരമെത്തി ഏഴ് മിനിറ്റിനകം സുരേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെന്നും സിറ്റി കമ്മീഷണർ വിശദീകരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്കൊപ്പം പോലിസിൻറെ പിടിവാശിയാണ് പെട്ടെന്ന് പരിഹരിക്കാനാവുമായിരുന്ന വിഷയം ഇത്ര രൂക്ഷമാക്കിയതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പോലിസിൻറെ വിശദീകരണം.

Share

Leave a Reply

Your email address will not be published. Required fields are marked *