- രവി കൊമ്മേരി
ഷാര്‍ജ: കേരളക്കരയാകെ വ്യാപിച്ചുകിടക്കുന്ന പ്രവാസ കലാകുടുംബങ്ങളെ ഒന്നിപ്പിച്ചൊരു വേദിയില്‍ അണിനിരത്തിക്കൊണ്ടുപോകുന്ന യു.എ.ഇയിലെ ഗള്‍ഫ് കേരള കള്‍ച്ചറല്‍ സെന്റര്‍ ഷാര്‍ജയില്‍ നടത്തിയ കലാസന്ധ്യ-2022 വന്‍ വിജയമായി. പ്രവാസത്തിന്റെ തിരക്കിനിടയില്‍ നഷ്ടപ്പെട്ടുപോകുന്ന സൗഹൃദങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ ഉള്ള കലാകാരന്‍ന്മാര്‍ ഒരുമിച്ച കലാപരിപാടിയും അന്നദാനവും ഷാര്‍ജ മുബാറക് സെന്റര്‍ ഹാള്‍ അങ്കണത്തില്‍ നടക്കുകയുണ്ടായി. 18 വര്‍ഷം പൂര്‍ത്തിയാകുന്ന ഗള്‍ഫ് കേരള കള്‍ച്ചറല്‍ സെന്റര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ കൊവിഡ് കാലത്തിനു ശേഷം വീണ്ടും വേദിയില്‍ ഒത്തുചേര്‍ന്നു. സിനിമ-സീരിയല്‍ നടന് കൃഷ്ണ പ്രസാദ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു,
യു.എ.ഇയിലെ വിവിധ പ്രവിശ്യകളിലെ പ്രവാസികളായ വനിതകളുടേയും കുട്ടികളുടേയും കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഗള്‍ഫ് കേരള കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ വനിതാ വേദി, പ്രശസ്ത ടി.വി അവതാരിക നിഷ യൂസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാധ്യമരംഗത്ത് പ്രശസ്തരായ കെ.പി.കെ വേങ്ങര, നാസര്‍ ബേപ്പൂര്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാ പരിപാടികളും നടന്നു.