‘നിയുക്തി 2022’ മെഗാ ജോബ് ഫെസ്റ്റ് നവംബർ 20 ന്

‘നിയുക്തി 2022’ മെഗാ ജോബ് ഫെസ്റ്റ് നവംബർ 20 ന്

കോഴിക്കോട്:നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ ‘നിയുക്തി 2022 ജോബ്ഫെസ്റ്റ്’ നടത്തുന്നു. മലബാർ ക്രിസ്ത്യൻ കോളേജിൽ നവംബർ 20 നാണ് ജോബ് ഫെസ്റ്റ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്കെയർ, ടെക്നിക്കൽ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ, മാർക്കറ്റിംഗ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ നൂറിലധികം കമ്പനികൾ മേളയിൽ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
നവംബർ എട്ടോടുകൂടി ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ സൗകര്യം വെബ്സൈറ്റിൽ ലഭ്യമാക്കും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള ഹാൾടിക്കറ്റ് 17ാം തിയ്യതി മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. വ്യത്യസ്ത ടൈം സ്ലോട്ടുകളിലായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇവ ഹാൾടിക്കറ്റിൽ രേഖപ്പെടുത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നത് സംബന്ധിച്ച പ്രത്യേക ഒറിയന്റേഷൻ പ്രോഗ്രാം ഉദ്യോഗാർത്ഥികൾക്കായി നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0495 2370179, 0495 2370176.

 

Share

Leave a Reply

Your email address will not be published. Required fields are marked *