എസ്.വൈ.എസ് സാന്ത്വനം ചാലക്കര കുടിവെള്ളം സ്ഥാപിച്ചു

എസ്.വൈ.എസ് സാന്ത്വനം ചാലക്കര കുടിവെള്ളം സ്ഥാപിച്ചു

മാഹി: എസ്.വൈ.എസ് സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തില്‍ കസ്തൂര്‍ബ ഗാന്ധി ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെയും കുലോത്ത് പള്ളിയുടെ സമീപത്ത് കുടിവെള്ളം സ്ഥാപിച്ചു. എസ്.വൈ.എസ് മാഹി സര്‍ക്കിള്‍ വൈസ്. പ്രസിഡന്റ് റുബീസ് ചാലക്കരയുടെ അധ്യക്ഷതയില്‍ മാഹി അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ ഉദ്ഘാടനം നിര്‍വഹിച്ചു. കുടിവെള്ളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകരിക്കപ്പെടുന്ന ഈ ഒരു നല്ല പ്രവര്‍ത്തനമാണ് എസ്.വൈ.എസ് സ്വാന്തനം ചാലക്കര കാഴ്ചവച്ചെന്ന് മാഹി അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ പ്രശംസിച്ചു. ചാലക്കര ആയുര്‍വേദ ഹോസ്പിറ്റല്‍, പള്ളൂര്‍ ഗവ. ഹോസ്പിറ്റല്‍, പള്ളൂര്‍ പോലിസ് സ്റ്റേഷന്‍, മാഹി എസ്.പി ഓഫിസ്, ചാലക്കര പള്ളി പരിസരം എന്നീ സ്ഥലങ്ങളിലും എസ്.വൈ.എസ് സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തില്‍ കുടിവെള്ളം സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാന സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ സ്ഥാപിക്കുമെന്ന് എസ്.വൈ.എസ് സാന്ത്വനം ചാലക്കര കണ്‍വീനര്‍ ഫൈസല്‍ ഹാജി ആമീനാസ് പറഞ്ഞു.
ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുസ്തഫ മാസ്റ്റര്‍, അസ്സു ഹാജി കുനിയില്‍, മഹമൂദ് മാപ്പിളടത്ത്, സലീം പുതിയോട്ടില്‍, അബ്ദുല്‍ കാദര്‍ ചാലക്കര, നാസര്‍ കുനിത്തല, പ്രേമന്‍, യൂസഫ്, അഷ്റഫ് തുണ്ടിയില്‍ ആശംസ പറഞ്ഞു. എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി മിസ്ഹബ് സ്വാഗതവും എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റ് മുന്‍ സെക്രട്ടറി ഷംഷീര്‍ ചാലക്കര നന്ദിയും പറഞ്ഞു. റഷീദ് ചാലക്കര, സഫ്രീദ്, അബ്ദുല്‍ സലാം, നൗഷാദ് ആറ്റകുലോത്ത്, സകരിയ പാത്തുസ് എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *