നാദാപുരം പഞ്ചായത്തിന്റെ ഉപയോഗശൂന്യമായ മഹീന്ദ്ര ജീപ്പിന് ഇ -ലേലത്തിലൂടെ ലഭിച്ചത് അടിസ്ഥാന വിലയുടെ ഇരട്ടി തുക; ജീപ്പ് കൈമാറി

നാദാപുരം പഞ്ചായത്തിന്റെ ഉപയോഗശൂന്യമായ മഹീന്ദ്ര ജീപ്പിന് ഇ -ലേലത്തിലൂടെ ലഭിച്ചത് അടിസ്ഥാന വിലയുടെ ഇരട്ടി തുക; ജീപ്പ് കൈമാറി

നാദാപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാഹന നയത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ വാഹനങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള നവരത്‌ന കമ്പനിയായ എം.എസ്.ടി.സി (മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡ് കോര്‍പറേഷന്‍ ലിമിറ്റഡ് ) ലൂടെ പഞ്ചായത്തിന്റെ 1997 മോഡല്‍ മഹീന്ദ്ര ജീപ്പ് 1, 36500 രൂപയ്ക്ക് വില്‍പന നടത്തി. തളിപ്പറമ്പ് സ്വദേശി ദില്‍ഷാദ് കൊളക്കാടന്‍ എന്ന വ്യക്തിയാണ് ഓണ്‍ലൈന്‍ ലേലത്തിലൂടെ ജീപ്പ് സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ ലേലത്തില്‍ രേഖപ്പെടുത്തിയ തുക സര്‍ക്കാര്‍ കണക്കാക്കിയ അടിസ്ഥാന വിലയായ 65000രൂപയുടെ ഇരട്ടിയാണ്. ലേലം ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ജീപ്പ് ഉടമസ്ഥന് രേഖകള്‍ സഹിതം കൈമാറി. ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്ന് ആദ്യമായിട്ടാണ് എം.എസ്.ടി.സി വഴി ഉപയോഗശൂന്യമായ വാഹനം ഓണ്‍ലൈനിലൂടെ ലേലം ചെയ്ത് വില്‍പ്പന നടത്തിയത്. 25 വര്‍ഷം പഴക്കമുള്ള ജീപ്പ് പഞ്ചായത്തിന് യാതൊരു ചെലവുമില്ലാതെ വില്‍പ്പന നടത്തിയതിന് ഭരണസമിതി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. ജീപ്പിന്റെ താക്കോല്‍ ലേല ഉടമസ്ഥന് പ്രസിഡന്റ് വി.വി മുഹമ്മദലി കൈമാറി. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *