ധര്‍മ്മടം പാലത്തിന്റെ ഇരുമ്പുവളയം പൊട്ടി; ട്രെയിനുകള്‍ വേഗത കുറച്ച് കടത്തിവിടാന്‍ നിര്‍ദേശം

ധര്‍മ്മടം പാലത്തിന്റെ ഇരുമ്പുവളയം പൊട്ടി; ട്രെയിനുകള്‍ വേഗത കുറച്ച് കടത്തിവിടാന്‍ നിര്‍ദേശം

തലശ്ശേരി: ധര്‍മ്മടം പുഴയിലെ പഴയ റെയില്‍ പാലത്തിനെ ബലപ്പെടുത്താന്‍ കെട്ടിയ ഇരുമ്പു വളയങ്ങളില്‍ ഒന്ന് പൊട്ടി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. ഇതേ തുടര്‍ന്ന് കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ അര മണിക്കൂറോളം നേരം തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. റെയില്‍വേ ഉദ്യോഗസ്ഥരും എന്‍ജിനീയറിങ്ങ് വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പ്രശ്‌നം ഗുരുതരമല്ലെന്ന് ബോധ്യപ്പെട്ടുവെങ്കിലുംപാലത്തിലൂടെ ട്രെയിനുകള്‍ വേഗത കുറച്ചുപോകണമെന്ന് നിര്‍ദേശം നല്‍കി. 120 വര്‍ഷത്തെ പഴക്കമുള്ളതാണ് ധര്‍മ്മടം പുഴയിലെ പഴയ റെയില്‍ പാലം. അപകടത്തൂണുകളില്‍ നില്‍ക്കുന്ന പഴയ റെയില്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മിച്ചിട്ടുണ്ടെങ്കിലുംഇതിലേക്ക് പുതിയ ട്രാക്കിടാത്തതിനാല്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *