മാഹി: ദേശീയ ഊര്‍ജമന്ത്രാലയത്തിനു കീഴില്‍ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ നടത്തിയ ഊര്‍ജ സംരക്ഷണ ചിത്രരചനാ മത്സരത്തില്‍ പള്ളൂര്‍ നോര്‍ത്ത് ഗവ. എല്‍.പി സ്‌കൂളിലെ ശിവാനി ജി.പി സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടി. 30000 രൂപ കാഷ് അവാര്‍ഡും ഡല്‍ഹിയില്‍ നടക്കുന്ന ദേശിയ തല മത്സരത്തില്‍ പകെടുക്കുന്നതിനുള്ള യോഗ്യതയും നേടി. പുതുച്ചേരിയില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി എ. നമശ്ശിവായം സമ്മാന വിതരണം നടത്തി.