മലയാളത്തില്‍ അഭിനയിച്ച ഏറ്റവും ശക്തമായ കഥാപാത്രം ടീച്ചറിലേത്: അമലാപോള്‍

മലയാളത്തില്‍ അഭിനയിച്ച ഏറ്റവും ശക്തമായ കഥാപാത്രം ടീച്ചറിലേത്: അമലാപോള്‍

വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രം തന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് നടി അമലാ പോള്‍ വ്യക്തമാക്കി. കൊച്ചിയില്‍ ടീച്ചര്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് താരം പ്രതികരിച്ചത്. ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം സമകാലിക സംഭവങ്ങളുമായി ഇഴചേരുന്നതും സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാജി കുമാര്‍ വ്യകത്മാക്കി. ചിത്രത്തിലെ നിര്‍മാണ പങ്കാളികളായ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസേട്ടി, ജോഷി തോമസ് , ലിയാ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ ചെമ്പന്‍ വിനോദ്, എം. മഞ്ജുപിള്ള, ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരന്‍, അനുമോള്‍, മാല പാര്‍വതി, വിനീതാ കോശി എന്നിവരാണ് അഭിനയിക്കുന്നത്. ടീച്ചര്‍ ഡിസംബര്‍ രണ്ടിന് സെഞ്ച്വറി ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു.

നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി.പൃഥ്വിരാജ്, വി.ടി.വി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. തിരക്കഥ: പി വി ഷാജി കുമാര്‍, വിവേക്. ഛായാഗ്രഹണം: അനു മൂത്തേടത്ത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് വേണുഗോപാല്‍, കല: അനീസ് നാടോടി, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, സ്റ്റില്‍സ്: ഇബ്‌സണ്‍ മാത്യു, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയരക്ടര്‍: അനീവ് സുകുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയരക്ടര്‍: ശ്യാം പ്രേം, അഭിലാഷ് എം.യു, അസോസിയേറ്റ് ക്യാമറമാന്‍: ഷിനോസ് ഷംസുദ്ദീന്‍, അസിസ്റ്റന്റ് ഡയരക്ടര്‍: അഭിജിത്ത് സര്യ, ഗോപിക ചന്ദ്രന്‍, വി.എഫ്.എക്‌സ്: പ്രോമിസ്, പി.ആര്‍.ഓ പ്രതീഷ് ശേഖര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *