ബി.ജെ.പി ഗൃഹസമ്പര്‍ക്കം കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ബി.ജെ.പി ഗൃഹസമ്പര്‍ക്കം കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

അത്തോളി: ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ ബി.ജെ.പി നടത്തുന്ന സംസ്ഥാനതല ഗൃഹസമ്പര്‍ക്ക പരിപാടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കൂമുള്ളിയില്‍ ഉദ്ഘാടനം ചെയ്തു. അത്തോളി പഞ്ചായത്തിലെ 145ാം ബൂത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം സമ്പര്‍ക്കത്തിനിറങ്ങിയത്. അഴിമതിക്കും പിന്‍വാതില്‍ നിയമനത്തിനും വേണ്ടി രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന സംഘടനയായി സി.പി.എം മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തന്നെ തെറ്റായ നിലപാട് അംഗീകരിച്ചു തരാന്‍ സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരേ സമരം ചെയ്യുകയാണ്.

നിയമവാഴ്ച തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കാനാണ് ബി.ജെ.പി വിപുലമായ ഗൃഹസമ്പര്‍ക്കവുമായി ഇറങ്ങിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി ബാലുശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, മണ്ഡലം ഭാരവാഹികളായ ആര്‍.എം കുമാരന്‍, സി. മോഹനന്‍ , പഞ്ചായത്ത് അംഗം ബൈജു കൂമുള്ളി, എസ്.സി മോര്‍ച്ച സംസ്ഥാന സമിതി അംഗം കെ.വി കുമാരന്‍ , അത്തോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഷാജി.കെ.പി, സിജു.പി.കെ, ബൂത്ത് ഭാരവാഹികളായ അനില്‍കുമാര്‍ കെ.കെ, ബിജു.എം എന്നിവര്‍ സന്നിഹിതരായി.

Share

Leave a Reply

Your email address will not be published. Required fields are marked *