കോഴിക്കോട്: വിദ്വേഷവും വെറുപ്പും ബോധപൂര്‍വം പ്രചരിക്കുന്ന വാര്‍ത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്ത് സൂക്ഷിക്കുവാനും വീണ്ടെടുക്കാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂര്‍ണമായ പരിശ്രമങ്ങള്‍ നടത്തണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ‘ധാര്‍മികതയുടെ വീണ്ടെടുപ്പ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സോണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ബോധപൂര്‍വം സമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നവര്ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണം. ജനങ്ങളുടെ അടിസ്ഥാന ജീവിതം ദുസ്സഹമാകുന്ന തരത്തിലുള്ള വിലകയറ്റം തടയുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സോണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ ഭാരവാഹി ഇ. വി സലീം അധ്യക്ഷത വഹിച്ചു. ഷബീബ് മഞ്ചേരി, മുഫീദ് നന്മണ്ട, സുഹൈല്‍ കല്ലായി, പി.സി ജംസീര്, അബ്ദുള്ള മുബാറക്, ബാസില്‍ അബ്ദുല്‍ അസിസ്, അസാം എന്നിവര്‍ സംസാരിച്ചു. എ.എം അബ്ദുസമദ് സ്വാഗതവും കെ.കെ മുഹമ്മദ് ഷഹീല്‍ നന്ദിയും പറഞ്ഞു. വിസ്ഡം സിറ്റി മണ്ഡലം ഭാരവാഹികളായി എ.എം അബ്ദുസമദ് (പ്രസിഡന്റ്) ഇ.വി അഹ്മദ് കോയ, പി.ബി.വി അബൂബക്കര്‍ (വൈസ് പ്രസിഡന്റ്), കെ.വി മുഹമ്മദ് സാബിര്‍ (സെക്രട്ടറി), കെ.വി അബ്ദുല്‍ മജീദ്, കെ.വി അബൂബക്കര്‍ കോയ, ഉമര്‍ ബിന്‍ അബ്ദുല്‍ അസിസ് (ജോയന്റ് സെക്രട്ടറി), കെ.വി മുഹമ്മദ് ശുഹൈബ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.