കോഴിക്കോട്: റസിഡന്‍ഷ്യല്‍ സ്കൂള്‍സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഖില കേരള ഇന്റര്‍സ്കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.കൊണ്ടോട്ടി എസ്കോള ഇന്റര്‍നാഷണല്‍ സ്കൂളില്‍ വച്ച് നടന്ന അണ്ടര്‍-19 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എയ്സ് ഗ്രീന്‍ സ്കൂള്‍ പന്തീരാങ്കാവ് ടൈബ്രേക്കറില്‍ താമരശ്ശേരി കാലിഫ് ലൈഫ് സ്കൂളിനെ പരാജയപ്പെടുത്തി ജേതാക്കളായി. പൂനൂരിലെ ദിഹിലിസ് വേള്‍ഡ് സ്കൂള്‍ മൂന്നാം സ്ഥാനത്തെത്തി. എയ്സ് ഗ്രീന്‍ സ്കൂളിലെ അസീം ഷാ മികച്ച കളിക്കാരനായും, കാലിഫ് ലൈഫ് സ്കൂളിലെ മിഥിലാജ് മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് പൂനൂര് ദിഹിലിസ് വേള്‍ഡ് സ്കൂളില്‍ വെച്ച് നടന്ന അണ്ടര്‍ 17 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് അല്‍ ഫാറൂഖ് കൊടിയത്തൂര്‍ ഹിദായ പബ്ലിക് സ്കൂളിനെ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി ടൂര്‍ണമെന്റിലെ ജേതാക്കളായി. പൂനൂര് ദിഹിലിസ് വേള്‍ഡ് സ്കൂള്‍ മൂന്നാം സ്ഥാനത്തെത്തി. അല്‍ഫാറൂഖ് സ്കൂളിലെ ജാസിമിനെ മികച്ച കളിക്കാരനായും , ഹിദായ പബ്ലിക് സ്കൂളിലെ ഷിബിന്‍ ഷായെ മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുത്തു. ആര്.എസ്.എ.ഐ ജനറല്‍ സെക്രട്ടറി അംജദ് വഫ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സാബിത്ത്, ആര്.എസ്.എ.ഐ എക്സിക്യൂട്ടീവ് അംഗം റാഷിദ് ഇബ്രാഹിം, എസ്കോള ഇന്റര്‍നാഷണല്‍ സ്കൂള്‍ അക്കാദമിക് ഡീന്‍ ആറ്റക്കോയ തങ്ങള്‍, ദിഹിലിസ് വേള്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ നൗഫല്‍ നൂറാനി എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.