കോഴിക്കോട്: രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തതിനെ പറ്റി പഠിച്ച് നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പരാതി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കോടതിയെന്നും അത്തോളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മാര്‍ച്ച് തടയണമെന്നല്ല ബി.ജെ.പി ആവശ്യപ്പെട്ടത്. ഓഫിസിലെത്തി ഹാജര്‍ നല്‍കിയ ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുന്നതാണ് ചോദ്യം ചെയ്യുന്നത്. ഉത്തരവ് ഇറക്കിയല്ല ആരും സമരത്തില്‍ പങ്കെടുക്കുന്നത്. പങ്കെടുത്തവരെ കണ്ടുപിടിക്കാന്‍ കഴിയും. തെളിവുകള്‍ ഹൈക്കോടതിക്ക് നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ രാജ്ഭവന്‍ മാര്‍ച്ച് നിയമവാഴ്ചയ്ക്ക് എതിരാണെന്ന് വ്യക്തമായി. സര്‍ക്കാര്‍ തന്നെ നിയമവാഴ്ച തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സി.പി.എം രാജ്ഭവന്‍ മാര്‍ച്ചില്‍ ഉന്നയിക്കുന്ന ആവശ്യം ജനങ്ങളും തള്ളുമെന്നുറപ്പാണ്. മറ്റു വിസിമാരും ഫിഷറീസ് സര്‍വ്വകലാശാല വി.സിയെ പോലെ നാണംകെട്ട് ഇറങ്ങി പോവേണ്ടി വരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.