നാദാപുരം: കഴിഞ്ഞ ദിവസം ചത്ത എലിയെ കണ്ടെത്തിയ നാദാപുരം ടൗണിലെ സ്വാകാര്യ വ്യക്തിയുടെ കിണര്‍ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും ഇടപെടലിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തി ശുചീകരിച്ചു. വൃത്തിഹീനമായ അവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് കിണറിന്റെ ഉടമയ്ക്കും കിണറില്‍ നിന്ന് വെള്ളം എടുക്കുന്ന സ്ഥാപനങ്ങള്‍ക്കും പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് കിണറിന്റെ ഒരു മീറ്റര്‍ ഉയരത്തില്‍ ആള്മാറാകെട്ടുകയും നിലം കോണ്‍ക്രീറ്റ് ചെയ്യുകയും സൂക്ഷ്മജീവികള്‍ കടക്കാത്ത വിധം നെറ്റ് സ്ഥാപിക്കുകയും ചെയ്തു രണ്ടുതവണ വെള്ളം മുഴുവനും നീക്കം ചെയ്തു ക്ലോറിനേഷന് നടത്തി ശുചീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഏഴ് സ്ഥാപനങ്ങളിലേക്ക് ഈ കിണറില്‍ നിന്നാണ് വെള്ളം എടുക്കുന്നത്. നവീകരിച്ച കിണര്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.പ്രീജിത്ത്, സി.പ്രസാദ് എന്നിവര്‍ പരിശോധിച്ചു.