കോഴിക്കോട്: സവിശേഷമായ പരിശീലനരീതിയിലൂടെ തൊഴിലെടുക്കാന്‍ പ്രാപ്തിനേടിയ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയ കോഴിക്കോട്ടേയും പരിസരങ്ങളിലെയും സംരംഭകരെ തൊഴില്‍ ലഭിച്ച ഭിന്നശേഷീജീവനക്കാരുടെ സംഗമത്തില്‍ ആദരിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായ സാമൂഹികനീതി, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് ഉപഹരങ്ങള്‍ നല്‍കി ഇവരെ ആദരിച്ചത്. നൂറിലേറെ ഭിന്നശേഷിക്കാര്‍ക്കാണ് ഇപ്രകാരം തൊഴില്‍ ലഭ്യമാക്കിയത്. ഇവര്‍ക്കു പരിശീലനം നല്‍കുകയും തൊഴില്‍ ലഭ്യമാക്കുകയും ചെയ്ത യു.എല്‍.സി.സി.എസ് ഫൗണ്ടേഷനാണ് സംഗമം സംഘടിപ്പിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹികസേവനവിഭാഗമാണ് യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍.
മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയരക്ടര്‍ ഡോ. മിലി മോനി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. കെ.ജി അലക്‌സാണ്ടര്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജ് മാനേജിങ് ഡയരക്ടര്‍ ഡോ.നവാസ്, മിഡാക് ഡെന്റല്‍ സെന്റര്‍ മാനേജിങ് ഡയരക്ടര്‍ ഡോ. ഇഷാന്‍ അഹമ്മദ്, ഈസ്റ്റ്ഹില്‍ മേനാജ് ഇ.എന്‍.ടി ഹോസ്പിറ്റല്‍ മാനേജിങ് ഡയരക്ടര്‍ ഡോ. മേനാജ്. എം.പി, കോഴിക്കോടന്‍സ് ബേക്കറി മാനേജിങ് ഡയരക്ടര്‍ എം. ഹാരിസ്, കോഴിക്കോട് കോ-ഓപ്പറേറ്റീവ് ഹൗസ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ. ടി. വികാസ്, ബര്‍മ മെറ്റല്‍സ് മാനേജിങ് പാര്‍ട്ണര്‍ സുന്ദര്‍ രാജ്, എരഞ്ഞിപ്പാലം ഒതേന ന്യൂമാര്‍ട്ട് പ്രൊപ്രൈറ്റര്‍ ജലജ. കെ, സിറ്റി വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി സബിത. പി, സെയ്ന്‍ ലേഡീസ് ബ്യൂട്ടി സ്റ്റുഡിയോ ആന്‍ഡ് അക്കാദമി മാനേജിങ് ഡയരക്ടര്‍ ദീപ അജിത്, പൊക്കുന്ന് സമപേപ്പര്‍ കണ്‍വര്‍ട്ടേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ അബ്ദുള്‍ അസീസ്, പാലത്ത് ഹോണസ്റ്റ് ബേക്കറി മാനേജിങ് ഡയരക്ടര്‍ അഹമ്മദ് ബാബു, സരസ്വതി മ്യൂസിക്കല്‍സ് മാനേജിങ് ഡയരക്ടര്‍ അമിത്, മലബാര്‍ ഐ ഹോസ്പിറ്റല്‍ മാനേജിങ് ഡയരക്ടര്‍ പി.എം റഷീദ്, റീഗല്‍ ബേക്കറി മാനേജിങ് ഡയരക്ടര്‍ രഞ്ജിത്ത്, വെല്‍നസ് വണ്‍ ഫിസിയോതെറാപ്പി എച്ച്.ആര്‍ മാനേജര്‍ ജയചന്ദ്രന്‍, ഡോ. ശ്രീകാന്ത് ഐ.കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഉടമ ഡോ. ശ്രീകാന്ത് കാരാട്ട്, സ്‌കൈലൈന്‍ മെഡോസ് വില്ല ഓണേഴ്‌സ് അസോസിയേഷന്റെ ദീപ റോഷന്‍ എന്നിവരെയാണ് ആദരിച്ചത്.
യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷത വഹിച്ച സംഗമത്തില്‍ യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ ഡയരക്ടര്‍ ഡോ. എം.കെ ജയരാജ് ആമുഖാവതരണം നടത്തി. നായനാര്‍ ബാലികാസദനം സെക്രട്ടറി പ്രൊഫ. സി. കെ. രവീന്ദ്രനാഥ്, എ. അഭിലാഷ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷിക്കാരായ അഷിഖ്, ഷംന, രക്ഷിതാക്കളായ പ്രൊഫ. വിനീത, പ്രേമവല്ലി, റജി മാത്യു എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.