നാടിന്റെ വികസനം 20-20 മാച്ച് പോലെ ജനങ്ങൾക്ക്  വേഗത്തിൽ ലഭ്യമാക്കണം സ്പീക്കർ എ എൻ ഷംസീർ

നാടിന്റെ വികസനം 20-20 മാച്ച് പോലെ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കണം സ്പീക്കർ എ എൻ ഷംസീർ

കോഴിക്കോട് : ദേശീയ പാത വികസനം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാകുന്നത് കിഫ്ബി വഴിയുള്ള പുനരധിവാസ പാക്കാജ് കൊണ്ടാണെന്ന് നിയമ സഭാ സ്പീക്കർ എ എൻ ഷംസീർ. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ. ഭൂമി നഷ്ടപ്പെട്ടവർക്ക് മാന്യമായ തുക കൊടുത്തത് കൊണ്ട് റോഡിന് സ്ഥലം വിട്ടു നൽകി. 2025 ഓടെ കാസർഗോഡ് – തിരുവനന്തപുരം 6 വരി പാത പൂർത്തിയാക്കുമെന്നാണ് വിശ്വാസമെന്ന് ഷംസീർ പറഞ്ഞു. നാടിന്റെ വികസനം 20-20 മാച്ച് പോലെ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കണം. പുതിയ തലമുറയ്ക്ക് എളുപ്പത്തിൽ ഭൗതിക സാഹചര്യവും കണക്റ്റിവിറ്റിയും ലഭ്യമാക്കുകയാണ് സർക്കാറിന്റെ മുൻപിലുള്ള ലക്ഷ്യം. വ്യാപാരികളോട് സൗഹൃദ സമീപനമാണ് എക്കാലവും സർക്കാറിനുള്ളത്. അത് തുടരും, വികസനം സർക്കാറിന്റെ മാത്രം ബാധ്യതയല്ല. ഇക്കാര്യത്തിൽ ജനങ്ങളെ കൂടെചേർത്ത് കോടിയേരി മോഡൽ വികസനമാണ് നല്ലതെന്നാണ് സർക്കാറിന്റെ പക്ഷം. വികസനം നടപ്പിലാക്കാൻ ചേംബറും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പൊതുജനങ്ങളുടെ പങ്കാളിത്തം പദ്ധതിയായി എത്തിയാൽ ലാന്റ് ലഭ്യമെങ്കിൽ സർക്കാർ ഫണ്ട് ലഭിക്കും. ഇന്ത്യയ്ക്ക് മാതൃകയാണ് കേരള നിയമസഭയിൽ സീറോ അവറിൽ തർക്കവും ബഹളവും കഴിഞ്ഞ് അംഗങ്ങൾ നേരെ പോകുന്നത് ഒന്നിച്ചിരിക്കാൻ കാന്റീനിലേക്കാണ്. ആരോഗ്യകരമായ ജനാധിപത്യ രീതിയാണ് കേരള നിയമസഭയിലുണ്ടാകുന്നതെന്നും സ്പീക്കർ പറഞ്ഞു. ബേപ്പൂർ – അഴിക്കോട് തുറമുഖത്തിന്റെ വികസനം പൂർത്തിയായാൽ കടൽ മാർഗ്ഗം യാത്രയും ലോജിസ്റ്റിക്‌സും നടപ്പിലാക്കാൻ സാധിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റാഫി പി ദേവസി അധ്യക്ഷത വഹിച്ചു. ചേംബറിന്റെ നിവേദനം വൈസ് പ്രസിഡന്റ് എം കെ നാസർ സ്പീക്കർക്ക് കൈമാറി. മുൻ പ്രസിഡന്റ് മാരായ ഡോ. കെ മൊയ്തു, സുബൈർ കൊളക്കാടൻ, എം. മുസമ്മിൽ സംസാരിച്ചു. സെക്രട്ടറി എ. പി. അബ്ദുല്ലക്കുട്ടി സ്വാഗതവും ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *