ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാഹന പ്രചരണയാത്ര സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാഹന പ്രചരണയാത്ര സംഘടിപ്പിച്ചു

കോഴിക്കോട്: കെ.എന്‍.എം, ഐ.എസ്.എം ഈലാഫ്, ഐ.എം.ബി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാഹന പ്രചരണയാത്ര സംഘടിപ്പിച്ചു. പാളയത്ത് സംഘടിപ്പിച്ച യോഗം പാളയം പള്ളി ഇമാമും കെ.എന്‍.എം ഉപാധ്യക്ഷനുമായ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ബോധവല്‍ക്കരണ യാത്ര കെ.എന്‍.എം ജില്ലാ സെക്രട്ടറി വളപ്പില്‍ സലാം ഫ്‌ളാഗ് ഓഫ് ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് പ്രിവന്റീസ് ഓഫീസര്‍ ജയപ്രസാദ് ഉദ്‌ബോധന പ്രഭാഷണം നടത്തി. അഹ്‌മദ് നിസാര്‍ ഒളവണ്ണ, ഷജീര്‍ ഖാന്‍ കല്ലായി, ഷെഫീഖ് കോവൂര്‍, നിസാര്‍ ഒളവണ്ണ, റഊഫ് പുത്തൂര്‍, മുജീബ് പൊറ്റമ്മല്‍ , ഡോ.മുഹ്‌സിന്‍, ഡോ. ഹംസ തയ്യില്‍, സൈദ് മുഹമ്മദ് കുരുവട്ടൂര്‍ , ഹമീദ് മാങ്കാവ് എന്നിവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി നഗരത്തിവന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശയാത്ര നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *