പഞ്ചായത്ത് മുന്‍ മെമ്പര്‍മാരുടെ ഐഡി കാര്‍ഡ് വിതരണം നടത്തി

പഞ്ചായത്ത് മുന്‍ മെമ്പര്‍മാരുടെ ഐഡി കാര്‍ഡ് വിതരണം നടത്തി

കേച്ചേരി: ഓള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മുന്‍ മെമ്പര്‍മാരുടെ സംഗമത്തില്‍ വച്ച് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം ഐഡി കാര്‍ഡ് വിതരണം ചെയ്തു. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ സംഗമം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് യു.വി ജമാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി വല്ലഭന്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഷാഫി, അസോസിയേഷന്‍ ബ്ലോക്ക് പ്രസിഡന്റ് സി.പി ജോസ്, സെക്രട്ടറി സി. സേതുമാധവന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സഫിയ ഇബ്രാഹിം, എം.വി തോമാസ്, പി.കെ.സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *