16 പവന്‍ സ്വര്‍ണവും 7000 രൂപയും മോഷണം പോയി

16 പവന്‍ സ്വര്‍ണവും 7000 രൂപയും മോഷണം പോയി

തലശ്ശേരി: പള്ളിത്താഴ അയ്യലത്ത് സ്‌കൂളിന് സമീപംകുഞ്ഞിപുരയില്‍ റാബിയയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന സച്ചിനിവാസ് എന്ന വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണവും , 7000 രൂപയും കവര്‍ന്നു. പിറകു വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. സാധനങ്ങള്‍ വലിച്ചിട്ട നിലയിലാണ്. റാബിയയും സഹോദരങ്ങളും , മക്കളുമാണ് ഈ വീട്ടില്‍ താമസം. ശനിയാഴ്ച്ച രാത്രി ഇവര്‍ ബന്ധു വീട്ടിലായിരുന്നു. പിറ്റേ ദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലിസിനെ അറിയിക്കുകയും പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *