41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരശ്ശീല വീഴാന്‍ ഇനി ഒരു നാള്‍ മാത്രം

41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരശ്ശീല വീഴാന്‍ ഇനി ഒരു നാള്‍ മാത്രം

രവി കൊമ്മേരി

ഷാര്‍ജ: ലോകോത്തര ഷാര്‍ജ പുസ്തകമേളയിലൂടെ നമ്മള്‍ കണ്ണോടിക്കുമ്പോള്‍ പുസ്തകങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുന്ന, വായനയെ അതിലേറെ ഇഷ്ടപ്പെടുന്ന, ഇതിലെല്ലാമുപരി മഹാനായൊരു എഴുത്തുകാരനുമായ ഷാര്‍ജയുടെ ഭരണാധികാരിയും, യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ്സ് ഹൈനസ് ഡോക്ടര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ലോകത്തിനു മുന്നില്‍ തുറന്നിടുന്നത് അതിരുകളില്ലാത്ത അക്ഷരങ്ങളുടെ സാമ്രാജ്യമാണ്.

ആഘോഷങ്ങള്‍ക്ക് പേരുകേട്ട യു.എ.ഇയുടെ മണ്ണില്‍ ആസ്വാദനത്തിന്റെ മികവു തേടി പറന്നു വരുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ജനങ്ങളെ സ്‌നേഹത്തിന്റെ വിശാല ലോകം തുറന്നിട്ടു കൊണ്ട് ഹാര്‍ദ്ദവമായി സ്വീകരിക്കുന്ന ഭരണാധികാരികളാണ് ഈ രാജ്യത്തിന്റെ സവിശേഷത. പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറി വികസനത്തിന്റെ കുതിപ്പുനടത്തി മുന്നേറുന്ന രാജ്യം. എന്തിനും ഏതിനും ഒന്നാമതെത്തണം എന്ന നിശ്ചയദാര്‍ഢ്യം. മാറ്റങ്ങള്‍ മനസ്സില്‍ ഉദിക്കുകയും അത് മണ്ണില്‍ നടത്തി കാണിക്കുകയും ചെയ്യുന്ന ഭരണനേതൃത്വം. അതാണ് യുഎഇ. അതു കൊണ്ടാണ് മറ്റെങ്ങും കാണാത്ത ജനത്തിരക്ക് നമുക്ക് ഷാര്‍ജ പുസ്തകമേളയില്‍ കാണാന്‍ കഴിയുന്നത്. പരിമിതികളില്‍ നിന്നു കൊണ്ട് പരിമിതികള്‍ ഇല്ലാത്ത ലോകം പണിയുന്ന യു.എ.ഇലെ എമിറേറ്റ്‌സുകള്‍.

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ പരിമിതമായ സ്ഥലത്ത് നടക്കുന്ന 12 ദിവസത്തെ ലോകോത്തര പുസ്തകമേളയില്‍ പരിമിതികളില്ലാത്ത അക്ഷരങ്ങളുടെ, വായനയുടെ ലോകമാണ് ഷാര്‍ജാ സുല്‍ത്താന്‍ തുറന്നിട്ടിരിക്കുന്നത്. ലോകത്തിലെ ഒന്നാം നമ്പര്‍ പുസ്തകമേളയായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള മാറുമ്പോള്‍ അക്ഷരങ്ങളെ പ്രണയിച്ച് പുസ്തകങ്ങളെ സ്‌നേഹിച്ച് വാക്കുകള്‍ വ്യാപിക്കട്ടെ എന്ന ചിന്തയിലൂടെ സമത്വ സാഹോദര്യത്തിന്റെ പറുദീസയില്‍ സ്‌നേഹ ദിപം തെളിക്കുന്ന ഷാര്‍ജയുടെ ഭരണാധികാരിയും, യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ്സ് ഹൈനസ് ഡോക്ടര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ജനമനസ്സുകളില്‍ കൂടുതല്‍ പ്രിയമുള്ളവനാകുന്നു.

നിരവധി രാജ്യങ്ങളില്‍ നിന്ന് പല പല വിഷയങ്ങളിലായി വളരെയധികം ഡോക്ടറേറ്റുകളും ഫെല്ലോഷിപ്പുകളും അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഈ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ വിജയത്തില്‍ ഇന്ത്യന്‍ ജനതയുടേയും അതില്‍ പ്രത്യേകിച്ച് മലയാളികളുടേയും വളരെ മികച്ച പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. തികച്ചും അഭിമാനത്തോടെ ഇവിടെ നില്‍ക്കുമ്പോള്‍ ഇനിയും ഒരുപാട് അംഗീകാരങ്ങളും അവാര്‍ഡുകളും അത് ലോകത്തിലെ ഏറ്റവും പരമോന്നത പുരസ്‌ക്കാരം തന്നെ ഷാര്‍ജയുടെ ഭരണാധികാരിയും, യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ്സ് ഹൈനസ് ഡോക്ടര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എന്ന മഹത്തായ ഭരണാധികാരിയേയും പുസ്തകമേളയേയും തേടി എത്തട്ടേയെന്ന് നമുക്ക് മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കാം.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *