സിഡ്‌നി: ഇംഗ്ലണ്ടിനോടേറ്റ പരാജയത്തോടെ ട്വന്റി ട്വന്റി ലോകകപ്പില്‍ പുറത്തായ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്നും പകരം ഗാംഗുലിയെയും ധോണിയെയും പോലെയുള്ള നായകന്മാരെയാണ് ഇന്ത്യയ്ക്ക് വേണ്ടതെന്ന് ഷാഹിദ് അഫ്രീദിയുടെ അഭിപ്രായം.
” ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം. ഇന്ത്യ ഇന്ന് തോറ്റു. എല്ലാവരും തോല്‍വിയെ കുറിച്ച് സംസാരിക്കുന്നു. വിജയിക്കുമ്പോള്‍ ഇതെല്ലാം മറച്ചുവയ്ക്കും. പക്ഷേ, ഗാംഗുലിയെ പോലെ ധോണിയെ പോലെയുള്ള നായക മികവ് രോഹിത്തിനില്ല. അവരെ പോലെയുള്ള നായകരെയാണ് ഇന്ത്യയ്ക്ക് ആവശ്യം. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നൊരാള്‍. ധോണിക്ക് ശേഷം വിരാടിനെ പരീക്ഷിച്ചു. എന്നാല്‍, മികച്ച ഫലം ലഭിച്ചില്ല. ഇപ്പോള്‍ രോഹിത്തില്‍ നിന്നും പ്രതീക്ഷിച്ചത് ലഭിക്കുന്നില്ല’ ഷാഹിദ് അഫ്രീദി പറഞ്ഞു.
ബോര്‍ഡ് ചിന്തിക്കണം. എവിടെയാണ് പിഴവ് പറ്റുന്നതെന്ന്. ക്രിക്കറ്റില്‍ ഒരു പാട് താരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നിട്ടും വലിയ ടൂര്‍ണമെന്റുകള്‍ വിജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ആശങ്കപ്പെടേണ്ട വിഷയമാണ് അഫ്രീദി പറഞ്ഞു.