മലയാളി വ്യവസായികളുടെ ജീവിതകഥ ലോകത്തിന്‌ മാതൃക: എം.എ യൂസുഫലി

മലയാളി വ്യവസായികളുടെ ജീവിതകഥ ലോകത്തിന്‌ മാതൃക: എം.എ യൂസുഫലി

ദുബായ്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചുവളര്‍ന്ന സംരംഭകരുടെ കഥ ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രചോദനമാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ എം.എ യൂസുഫലി. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ (ബിസിനസ് ന്യൂസ്) ആര്‍.റോഷന്‍ എഴുതിയ ‘ഗോഡ്‌സ് ഔണ്‍ എന്‍ട്രപ്രണേഴ്സ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ അന്താരാഷ്ട്ര ലോഞ്ചിങ് ലുലു ഗ്രൂപ്പിന്റെ ദുബായ് റീജിയണല്‍ ഓഫിസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭകരുടെ ജീവിതം കൃത്യമായി വിശകലനം ചെയ്തു തയ്യാറാക്കിയ ഈ പുസ്തകം പുതുതലമുറക്ക് പ്രചോദനമേകുമെന്നും അദ്ദേഹം വ്യക്തമാക്കി. 21 മലയാളി സംരംഭകരുടെ വിജയരഹസ്യം അനാവരണം ചെയ്യുന്ന പുസ്തകമാണ് ‘ഗോഡ്‌സ് ഔണ്‍ എന്‍ട്രപ്രണേഴ്സ്’.

ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. മലയാളികളായ സംരംഭകരുടെ വിജയകഥ മലയാളികല്ലാത്തവര്‍ക്കു കൂടി മനസ്സിലാക്കി കൊടുക്കാന്‍ ഈ പുസ്തകം സഹായിക്കുമെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. ഇന്ത്യയുടെയും ഗള്‍ഫ് മേഖലയുടെയും സാമ്പത്തിക വളര്‍ച്ചയില്‍ മലയാളി വ്യവസായികള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും ആഗോള പൗരന്മാരായി വളര്‍ന്ന അവരുടെ വിജയകഥ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നതെന്ന് ആര്‍.റോഷന്‍ പറഞ്ഞു. ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ.സലീമും ചടങ്ങില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *