മാഹി: ചെമ്പ്ര ഗവ. എല്‍.പിസ്‌കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ ചെമ്പ്ര ഗ്രാമത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപിക പുഷ്പ ടീച്ചറുടെ അധ്യക്ഷതയില്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. എ.കെ രൂപേഷ് അധ്യക്ഷത വഹിച്ചു. എ.കെ.സുരേശന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിഖിത ഫര്‍ണാണ്ടസ്, ദിനിഷ, പി.പി മിനി, ശ്യാമിലി പുരുഷോത്തമന്‍ നേതൃത്വം നല്‍കി.
